കുന്നംകുളം : കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ കോടികളുടെ നിക്ഷേപ തട്ടിപ്പിനെതിരെയും,
കാട്ടകാമ്പാൽ മൾട്ടി പർപ്പസ് സർവ്വീസ് സഹകരണ സൊസൈറ്റി തട്ടിപ്പിൽ പ്രതിഷേധിച്ചും സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.
കുന്നംകുളം പഴയ ബസ് സ്റ്റാൻഡിനു സമീപം നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി,
ജില്ലാ കമ്മിറ്റിയംഗം
ഉഷ പ്രഭുകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി എം സോമൻ, പി എം സുരേഷ്, എം ബി പ്രവീൺ, പി ജി ജയപ്രകാശ്, സീത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കുന്നംകുളത്ത് പ്രവർത്തിച്ചുവന്നിരുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ രണ്ട് കോടി 75 ലക്ഷം രൂപയാണ് 14 ഇടപാടുകാരിൽ നിന്നും മാത്രമായി തട്ടിച്ചെടുത്തത്. കോൺഗ്രസ് നേതാവായിരുന്ന കാട്ടകാമ്പാൽ മൾട്ടിപർപ്പസ് സൊസൈറ്റിയുടെ സെക്രട്ടറി വിവിധ സംഭവങ്ങളിലായി രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



