സംസ്ഥാനത്ത് ആദ്യമായി പൂർണമായും ജനകീയ കൂട്ടായ്മയിൽ നിർമിച്ച കരിക്കാട് ജനകീയ ആരോഗ്യ കേന്ദ്രം ഓൺലൈൻ വഴി ആരോഗ്യ മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. കരിക്കാട് ആരോഗ്യ കേന്ദ്രം സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. സമ്മേളനവും ആരോഗ്യ കേന്ദ്രത്തിനോടു ചേർന്ന് നിർമിച്ച നേഴ്സിങ് ക്വാർട്ടേഴ്സും കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. സെമിനാർ ഹാൾ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സെമിനാർ ഹാളിലെ ലൈബ്രറി മുഹമ്മദ് കുട്ടി ശാന്തി പറമ്പിൽ രചിച്ച പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് കവിയും ഗാന രചയിതാവുമായ ബി.കെ.ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ.രാജേന്ദ്രൻ അധ്യക്ഷനായി.നിർമാണത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായവരെ ഡോ.ഗീവർ സ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത അനുമോദിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി.പി.ശ്രീദേവി, നാഷണൽ ഹെൽത്ത് മിഷൻ ഡിപിഎം ഡോ.പി.സജീവ് കുമാർ, പത്മം വേണുഗോപാൽ, എം.ബാലാജി, ജോസഫ് ചാലിശേരി, ബിന്ദു ധർമ്മൻ, സി.ഗിരീഷ് കുമാർ, സൗദ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.ജനകീയ ആരോഗ്യ കേന്ദ്രം നിർമാണത്തിന് ജനങ്ങൾ നൽകിയ തുകയിൽ ബാക്കിയുള്ള സംഖ്യ ചികിത്സാ സഹായമായി വിതരണം ചെയ്യുമെന്ന് കരിക്കാട് ജനകീയ കമ്മിറ്റി ജനറൽ കൺവീനർ സി.ഗിരീഷ് കുമാർ അറിയിച്ചു.
Tags:
LOCAL NEWS