ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ 2025 - 26 വർഷത്തെ പ്രവേശനോത്സവം തൃശൂർ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി. പത്മം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു


 ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ 2025 - 26 വർഷത്തെ പ്രവേശനോത്സവം തൃശൂർ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി. പത്മം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് അധ്യക്ഷനായ യോഗത്തിൽ പ്രശസ്ത നാടക കലാകാരൻ ശ്രീ.രഘുനന്ദൻ മാസ്റ്റർ മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ ശ്രീമതി. വൃന്ദ കെ.വി. സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ വിശ്വംഭരൻ, യു.പി. ടീച്ചർ ദീപ വി. വൈസ് പ്രസിഡണ്ട് ശ്രീ. സുധീപ് തുടങ്ങിയവർ ആശംസകളും, ഹെഡ്മിസ്ട്രസ് ശ്രീമതി ഷെളി പെലക്കാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ട്രാൻസ്ഫർ ആയിപ്പോകുന്ന അധ്യാപകർക്കുള്ള സ്നേഹ സമ്മാനവും ശ്രീമതി പത്മം വേണുഗോപാൽ വിതരണം ചെയ്തു.

Post a Comment

Previous Post Next Post