കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു


 ബംഗളൂരു: കോഴിക്കോട് സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ (93) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. കോട്ടയ്ക്കൽ കിഴക്കേ കോവിലകം കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച‌ ബംഗളൂരുവിൽ.


രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന മാനേജ്മെന്റ് കൺസൾട്ടന്റ് വിദഗ്ധൻ കൂടിയായ കെ.സി. രാമചന്ദ്രൻ രാജ രണ്ടു മാസം മുമ്പാണ് സാമൂതിരിയായി തെരഞ്ഞെടുക്കപ്പെട്ടത്.


സാമൂതിരിയായിരുന്ന കെ.സി.യു. രാജ മൂന്നുമാസം മുൻപ് അന്തരിച്ചതിനെ തുടർന്നാണ് ഇദ്ദേഹം സാമൂതിരിയായത്. ഔദ്യോഗിക സ്ഥാനാരോഹണം അടുത്തമാസം കോഴിക്കോട് നടക്കാനിരിക്കെയാണ് അന്ത്യം.


ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ താമസക്കാരനായ കെ.സി.രാമചന്ദ്രൻ രാജ ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായിരുന്നു.

Post a Comment

Previous Post Next Post