എരുമപ്പെട്ടി ഗവ. എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ.


 എരുമപ്പെട്ടി ഗവ. എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ.

 അൻപതിൽപരം കുട്ടികൾ ചികിത്സ തേടി. ഇതിൽ മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണ് .

 വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയ ശേഷമാണ് അസുഖങ്ങൾ കണ്ടു തുടങ്ങിയത്. ചില കുട്ടികൾക്ക് ശനിയാഴ്ചയാണ് രോഗലക്ഷണങ്ങൾ കണ്ടത്.ഛർദി , പനി ഉൾപ്പെടെയുള്ള അസുഖ ലക്ഷണങ്ങളോടെയാണ് ഇത്രയും കുട്ടികൾ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്ക് നൽകിയ പാലിൽ നിന്നോ, സ്കൂളിൽ പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഏറ്റതെന്ന് സംശയിക്കുന്നു.


Post a Comment

Previous Post Next Post