എടപ്പാളിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം


 

എടപ്പാളിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം:-

 ടൂറിസ്റ്റ് ബസ്സും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയും അപകടത്തിൽ തകർന്നു. ഇന്ന് രാവിലെ 11.30-ന് സംസ്ഥാന പാതയിലെ കണ്ടനകം ബിവ്റേജസ് കോർപ്പറേഷൻ്റെ വിദേശ മദ്യ വിൽപ്പന കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. പാലായിൽ നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസ്സും എതിരെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടത്തിനിടയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഈ വാഹനങ്ങൾ തട്ടിയാണ് ഓട്ടോറിക്ഷ തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.



Post a Comment

Previous Post Next Post