ഗുജറാത്ത് അഹമ്മദബാദിൽ വ്യാഴാഴ്ച നടന്ന വിമാന അപകടത്തിൽ മരിച്ച യു കെ യിലെ മലയാളി നേഴ്സായിരുന്ന പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് സ്വദേശി രജ്ഞിത ആർ നായരുടെ വീട് യാക്കോബായ സുറിയാനി സഭയുടെ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ സന്ദർശിച്ചു
വെള്ളിയാഴ്ച ഉച്ചക്ക് പുല്ലാട് വീട്ടിലെത്തിയ ബാവ മാതാവ് തുളസി ,മക്കളായ ഇതിക ,ഇന്ദുചൂഡൻ ,സഹോദരങ്ങൾ ,ബന്ധുമിത്രാദികൾ എന്നിവരെ കണ്ട് ആശ്വസിപ്പിച്ചു ദു:ഖം രേഖപ്പെടുത്തി പ്രാർത്ഥനയും നടത്തി.
ജനപ്രതിനികൾ ,
പ്രദേശവാസികൾ എന്നിവരെ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു
സഭാ വൈദീക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ , ഷെവലിയാർ അലക്സ് എം.ജോർജ് , റെജി ബാഗ്ലൂർ , സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ.ജോർജ് പെരുബട്ടേൻ , ഫാ.ജിജി വാഴമുട്ടം , അയിരൂർ പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ബാവയോടൊപ്പം കൂടെ ഉണ്ടായിരുന്നു.


