സംസ്‌ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം


 വീണ്ടും കാട്ടാനയുടെ ചവിട്ടേറ്റ് ഒരു മരണം കൂടി .

സംസ്‌ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടുരിലാണ് കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടത്. ഞാറക്കോട് സ്വദേശി കുമാരൻ (61) ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 3.30നായിരുന്നു സംഭവം.വീടിനു സമീപത്ത് എത്തിയ കാട്ടാനയാണ് കുമാരനെ ആക്രമിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണെന്നാണ് വിവരം. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.ആനയെ പിടികൂടാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവസ്‌ഥലത്തെത്തിയ ജില്ലാ കലക്ടർ പ്രദേശവാസികളുമായി ചർച്ച നടത്തുന്നു.

Post a Comment

Previous Post Next Post