തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് സ്ത്രീ പ്രവേശിച്ചതിനെ തുടർന്ന് വിവാദം. തൃശ്ശൂർ സ്വദേശിയായ ഒരു ഭക്തയാണ് ശ്രീകോവിലിൽ പ്രവേശിച്ചത്.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നടക്കൽ സമർപ്പിക്കാനുള്ള കദളിപ്പഴവുമായി സോപാനത്തിൽ എത്തിയ ഇവർ നേരെ ശ്രീകോവിലിൽ പ്രവേശിക്കുകയായിരുന്നു. മേൽശാന്തിയും പുറത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരും ഒച്ചവച്ചതിനെ തുടർന്ന് ഇവരെ പുറത്തെത്തിച്ച് പോലീസിന് കൈമാറി. എന്നാൽ ഇക്കാര്യം വടക്കുംനാഥൻ ക്ഷേത്രം ഓഫീസ് ഭാരവാഹികൾ മറച്ചുവെച്ചു. ചില ഭക്തരാണ് സംഭവം പുറംലോകത്ത് എത്തിച്ചത്. ജീവനക്കാരോട് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടിയേക്കും.