പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി.


 പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി അനി(41)ആണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ്അപകടമുണ്ടായത്.തൃശൂരിലേക്കുള്ള അമൃത് പദ്ധതിയിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ഫ്‌ലോട്ടിങ് ഇന്‍ ടൈപ് ജോലിയുമായി ബന്ധപ്പെട്ട് ഡാമിലെ പൈപ്പിന്റെ വാല്‍വുകള്‍ പരിശോധിക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീംസ്ഥലത്തെത്തി തെരച്ചില്‍ നടത്തിയാണ് മൃതദ്ദേഹം കണ്ടെത്തിയത്.ഇന്ന് വൈകിട്ട് 6.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.മന്ത്രി കെ രാജന്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, പഞ്ചായത്തംഗം ബാബു തോമസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post