കല്‍ദായസഭ മുന്‍അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്തയക്ക് വിടചൊല്ലി വിശ്വാസ സമൂഹം.


 കല്‍ദായസഭ മുന്‍അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്തയക്ക് വിടചൊല്ലി വിശ്വാസ സമൂഹം. നഗരികാണിക്കല്‍ ചടങ്ങിനെ തുടര്‍ന്നുള്ള ശുശ്രൂഷകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.സംസ്‌കാരകര്‍മ്മങ്ങള്‍ക്ക് പാലാരൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കുര്യാക്കോസ് മാര്‍ ക്ലിമ്മിസ്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ഗോവ ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍പിള്ള, മന്ത്രി കെരാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.തൃശൂര്‍ മാര്‍ത്ത്മറിയം വലിയപള്ളിയിലെ കുരുവിളച്ചന്‍ പള്ളിയിലാണ് മഹാഇടയന്റെ മൃതദ്ദേഹം പൊതുദര്‍ശനത്തിനു വച്ചത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ച ശേഷമാണ് സംസ്‌കാരകര്‍മ്മങ്ങള്‍ നടത്തിയത്.തിങ്കളാഴ്ചയാണ് ആര്‍ച്ച്ബിഷപ്പ് കാലം ചെയ്തത്. കല്‍ദായ സഭയുടെ ഏറ്റവും മുതിര്‍ന്ന മെത്രാപ്പൊലീത്തയായിരുന്നു ഡോക്ടര്‍ മാര്‍ അപ്രേം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. കുറഞ്ഞ പ്രായത്തില്‍, ഇരുപത്തിയെട്ടാം വയസില്‍.ബിഷപ്പായി ചുമതലയേറ്റു. അരനൂറ്റാണ്ടിലേറെ കല്‍ദായ സഭയെ നയിച്ചു.

Post a Comment

Previous Post Next Post