രാഷ്ട്രീയത്തിൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു ലീഡർ കെ.കരുണാകരൻ : സി.വി.ബാലചന്ദ്രൻ
കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കൂറ്റനാട് രാജീവ് ഭവനിൽ നടന്ന ലീഡർ കെ.കരുണാകരന്റെ 107-മത് ജന്മ വാർഷിക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ. മുൻ മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും, ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യശില്പിയും, ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സി.യുടെ സ്ഥാപക നേതാവും ആയിരുന്ന കെ.കരുണാകരൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ പകരം വയ്ക്കാൻ ഇല്ലാത്ത രാഷ്ട്രീയ ഭീഷ്മാചാര്യൻ ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ കെ.ബാബു നാസർ, പി.മാധവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ, ഐ.എൻ.ടി.യു.സി. തൃത്താല റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ടി.പി.മണികണ്ഠൻ, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമാരായ പ്രദീപ് ചെറുവാശ്ശേരി, അസീസ് ആമക്കാവ്, കെ.എൻ.മുസ്തഫ എന്നിവർ സംസാരിച്ചു.