ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മുൻവശം ബസ്സ് സ്റ്റോപ്പിനടുത്തു നിന്നും ബസ്സ് കാത്തു നിന്നിരുന്ന മുരിയാട് പാറേക്കാട്ടുകര സ്വദേശിനി വിയ്യത്ത് വീട്ടിൽ തങ്കമണി 73 വയസ് എന്നവരെ പാറേക്കാട്ടുകരയിലുളള വീടിനടുത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി പ്രതികളുടെ നടുക്കായി ഇരുത്തി കൊണ്ട് പോയി തങ്കമണിയുടെ കഴുത്തിൽ കിടന്നിരുന്ന ഒരു ലക്ഷത്തി അറുപതിനായിരം രൂപ വിലവരുന്നതും രണ്ടേ മുക്കാൽ പവൻ തൂക്കം വരുന്നതുമായ സ്വർണ്ണമാല മോഷണം ചെയ്തതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ തമിഴ്നാട് പൊള്ളാച്ചി വാടിപ്പെട്ടി സ്വദേശിയായ അമ്മു 26 വയസ് എന്നവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയതിൽ തൃശ്ശൂർ വനിതാ ജയിലിലേക്ക് റിമാന്റ് ചെയ്തു.
വയോധികയെ വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ട് പോയി സ്വർണ്ണമാല മോഷണം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിനി റിമാന്റിൽ
byWELL NEWS
•
0