ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തക ഷിനു മോൾ " ആരോഗ്യ പരിപാലനത്തിൽ അമ്മമാരുടെ പങ്ക്" എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ശേഷം വായനോത്സവം 2025 ഭാഗമായി അമ്മമാർക്കുള്ള വായനക്കുറിപ്പ് മത്സരത്തിൽ പങ്കെടുത്തു ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ റെജീന വി ബി, റഹിയാനത്ത് പി എ, ശാൻലി ഷാജഹാൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. 2024 25 അധ്യായന വർഷത്തെ മികച്ച സേവനത്തിന് പിടിഎ പ്രസിഡന്റ് പി എ റഹിയാനത്ത്, എം പി ടി എ പ്രസിഡണ്ട് വി വി റൈഹാനത്ത് എന്നിവർക്ക് സ്നേഹാദരം നൽകി, വിവിധ ദിനാചരണങ്ങ പരിപാടികളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് അനുമോദനം നൽകി, പ്രധാനാധ്യാപകൻ കെ മുഹമ്മദ് സൽമാൻ, പി എ റഹിയാനത്ത്, വി വി റൈഹാനത്ത്, പി പ്രിയങ്ക, കെ ഷെജീറ, കെ കെ സുജ, പ്രബിത ഒ എസ് എന്നിവർ സംസാരിച്ചു
തുടർന്ന് നടന്ന പിടിഎ, എം പി ടി എ, തെരഞ്ഞെടുപ്പിൽ പിടിഎ പ്രസിഡണ്ടായി പി എ റഹിയാനത്തിനെയും, വൈസ് പ്രസിഡണ്ടായി പി വിൻസിയെയും എം പി ടി എ പ്രസിഡണ്ടായി വി വി റൈഹാനത്തിനെയും, വൈസ് പ്രസിഡണ്ടായി റെജുലയെയും തെരഞ്ഞെടുത്തു