ദേശമംഗലം ഒലിച്ചിയിൽ വാഹനാപകടം. ദേശമംഗലം ഭാഗത്തുനിന്നും ചെറുതുരുത്തി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയും തമ്മിലാണ് അപകടം ഉണ്ടായത്. ഷോർണൂർ ചുടുവാലത്തൂർ സ്റ്റാൻഡിൽ ഓടുന്ന ഓട്ടോറിക്ഷ ഡ്രൈവറായ ചെറുതുരുത്തി പുതുശ്ശേരി കുഞ്ഞുമോൻ എന്ന 62 കാരന് പരിക്കുപറ്റി നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോറിക്ഷ പാടെ തകർന്ന നിലയിലാണ് ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ഇന്ന് 11.40 തോട് കൂടിയാണ് അപകടം നടന്നത്