ബ്ലാങ്ങാട് ബീച്ചിൽ വീണ്ടും ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസ് തീരത്താണ് ബുധനാഴ്ച രാവിലെ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞത്. കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ബീച്ചിൽ മറ്റൊരു ഡോൾഫിൻ്റെ അഴുകിയ ജഡം കരക്കടിഞ്ഞിരുന്നു. ജഡം ലൈഫ് ഗാർഡ്മാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡി.എം.സി അധികൃതരുടെ നേതൃത്വത്തിൽ രാത്രിയിൽ തന്നെ കടൽത്തീരത്തിന് വടക്ക് ഭാഗത്ത് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് സംസ്കരിച്ചിരുന്നു.