ഒരു കിലോ കഞ്ചാവുമായി കുന്നംകുളത്ത് രണ്ട് പേർ അറസ്റ്റിൽ.

 

ഒരു കിലോ കഞ്ചാവുമായി കുന്നംകുളത്ത് രണ്ട് പേർ അറസ്റ്റിൽ. കുന്നംകുളം അടുപ്പുട്ടി പാക്കത്ത് അജിത് (35), അടുപ്പുട്ടി കാക്കശ്ശേരി ബെർലിൻ (27) എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച വൈകീട്ട് കുന്നംകുളം വടക്കാഞ്ചേരി റോഡിൽ നിന്നുമാണ് ഇവർ പിടിയിലാകുന്നത്. കുന്നംകുളം പോലീസും തൃശൂർ ഡാൻസാഫ് സംഘവും ചേർന്നായിരുന്നു അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്നും 1.100 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണ രംഗത്ത് ഇവർക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു

Post a Comment

Previous Post Next Post