വരവൂരിൽ ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു.


 വരവൂരിൽ ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു.

 ശനിയാഴ്ച പുലർച്ച നാലിനാണ് സംഭവം വരവൂർ പഞ്ചായത്ത് കുമരപ്പനാൽ പട്ടത്ത് വളപ്പിൽ കൃഷ്ണൻ മകൻ ഭാസ്കരന്റെ വീടിന്റെ മുകളിലേക്കാണ് തേക്ക് മരം വീണ് വീട് തകർന്നത്.

 അഞ്ച് പേർ അടങ്ങുന്ന കുടുംബം മറ്റൊരു മുറിയിലായതിനാൽ ആളപായം ഒഴിവായി വലിയ ശബ്ദംകേട്ടാണ് കുടുംബം ഉണർന്നത് വീടിൻ്റെ ഒരു വശം പൂർണ്ണമായും തകർന്നു.

സംഭവം അറിഞ്ഞ് വാർഡ് മെമ്പർ യശോദ പഞ്ചായത്ത് - വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് റവന്യൂ വകുപ്പ് അധികൃതർക്ക് നൽകും.

കുടുംബത്തിന് അടിയന്തരമായി സഹായം അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വരവൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. കെ. ജേക്കബ് അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post