കുന്നംകുളം ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇല്ലം നിറയും ,അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ,പുത്തരി പായസ നിവേദ്യവും നടത്തി.

 

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇല്ലം നിറയും ,അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ,പുത്തരി പായസ നിവേദ്യവും നടത്തി.പട്ടാഭിഷിക്തനായ ശ്രീരാമന്റെ പ്രതിഷ്ഠയോടു കൂടിയ ചിറളയം ക്ഷേത്രത്തിലെ പ്രധാന ആണ്ട് വിശേഷമായ തൃപുത്തരിക്ക് ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ സൂരജ് നമ്പൂതിരി, മേൽശാന്തി സൗരവ് മിശ്ര എന്നിവർ കാർമിത്വം വഹിച്ചു. തുടർന്ന് ഭക്തജനങ്ങൾക്ക് പൂജിച്ച നെൽക്കതിരുകൾ വിതരണം ചെയ്തു, ക്ഷേത്ര ദർശനത്തിയ ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടായിരുന്നു. 

ക്രമീകരണങ്ങൾക്ക് ക്ഷേത്രം ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ശശിധര രാജ ,പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി അഡ്വ കരുണപ്രസാദ്,എന്നിവർ നേത്രത്വം നൽകി

Post a Comment

Previous Post Next Post