കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഇല്ലംനിറയും തൃപ്പുത്തരിയും ഭക്തിനിർഭരമായി.

 കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തപ്പെട്ട ഇല്ലം നിറ,തൃപ്പുത്തരി ചടങ്ങുകളിൽ ജനസഹസ്രങ്ങൾ പങ്കാളികളായി. രാവിലെ 7 മണിയോടുകൂടി ആരംഭിച്ച ചടങ്ങുകൾക്ക് . മേൽശാന്തി മുല്ലനേഴി ദിലീപൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. കർക്കിടക മാസത്തിലെ വാവ് കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ച ആഘോഷിക്കപ്പെടുന്ന ഇല്ലം നിറ തൃപ്പുത്തരി ചടങ്ങുകൾക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

 ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ്, വൈസ് പ്രസിഡണ്ട് ഒ എ പരമേശ്വരൻ , ജോ: സെക്രട്ടറി രാജീവ് തറയിൽ എന്നിവർ നേതൃത്വം വഹിച്ചു

Post a Comment

Previous Post Next Post