ചാലിശ്ശേരി സി.എച്ച്.സി.യിലെ മുൻ മെഡിക്കൽ ഓഫീസർ ഡോ:സജി നിര്യാതനായി.
ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ദീർഘകാലം മെഡിക്കൽ ഓഫീസർ ആയി സേവനമനുഷ്ഠിക്കുകയും,നിലവിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തുവരുന്ന ഡോ:സജി.എൻ.ആർ ഹൃദയാഘാതം മൂലം നിര്യാതനായി.
ഏതാനും മാസങ്ങൾക്കു മുമ്പാണ് ചാലിശ്ശേരി ആശുപത്രിയിൽ നിന്നും കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറി പോയത്.
മാതാവ്: ശാരദ
ഭാര്യ: ഡോ: ആശ ( ശിശുരോഗ വിദഗ്ധ പെരിന്തൽമണ്ണ ) മക്കൾ: ഗൗരി നിരഞ്ജന, ലക്ഷ്മി നിരുപമ
സംസ്കാരം തിങ്കളാഴ്ച ഏങ്ങണ്ടിയൂരിൽ
Tags:
OBITUARY


