സാരി തരൂ... സഞ്ചി തരാം നന്നംമുക്ക് GS ALP സ്കൂൾ വിദ്യാർത്ഥികൾ സഞ്ചികൾ വിതരണം നടത്തി.
ചങ്ങരംകുളം : നന്നംമുക്ക് ജി. എസ്. എ.എൽ. പി സ്കൂളിലെ കുട്ടികൾ അടുത്തുള്ള കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കായി തുണിസഞ്ചികൾ കൈമാറി മാതൃകയായി
പാഴ് വസ്തുക്കളെ പുതുക്കി ഉപയോഗ്യമാകുന്ന ആശയത്തെ അടിസ്ഥാനമാക്കി വ്യാഴഴ്ച പ്ലാസ്റ്റിക്ക് ബാഗ് ഫ്രീ ദിനത്തിൽ സാരി തരൂ സഞ്ചി തരാം എന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
സഞ്ചിയുടെ വിതരണ ചടങ്ങിൽ പ്രധാന അധ്യാപിക രമ വി. കെ, പിടിഎ പ്രസിഡന്റ് സുധീഷ്,കെ,വിനോദ് പി, വിജിത പിഎന്നിവർ സംസാരിച്ചു. മനോഹരൻ, എം,, വിശ്വനാഥൻ,എം,,സുനിൽകുമാർ ഇ,,സുനിൽ. ജി.പി എന്നിവർ പങ്കെടുത്തു.