2025 - 26 വൺസ് അപ്പോൺ എ ടൈം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
കൂറ്റനാട് : വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വൺസ് അപ്പോൺ എ ടൈം പദ്ധതിയുടെ സമാപന ചടങ്ങും 2025-26 അധ്യായന വർഷത്തെ ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.
തൃത്താല മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷ് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എൻലൈറ്റിൻ്റെ ഭാഗമായാണ് സംസ്ഥാന നാഷണൽ സർവീസ് സ്കീമും ഇൻസൈറ്റ് ഫോർ ഇന്നോവേഷനും സംയുക്തമായി
വൺസ് അപ്പോൺ എ ടൈം പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഒമ്പത് സ്കൂളുകളിൽ നിന്നുള്ള നാന്നൂറോളം കുട്ടികൾക്ക് നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാർ വഴിയും ടാറ്റ എലക്സി, എക്സ്പീരിയോൺ, കോഗ്നിസന്റ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള വോളണ്ടിയർമാർ വഴിയും ഇംഗ്ലീഷിന്റെ അടിസ്ഥാനപാഠങ്ങൾ നൽകാനായി.പദ്ധതിക്ക് സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പങ്കെടുത്ത സ്കൂളുകളെ ആദരിക്കുകയും വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു മുന്നൂറ്റിനപത്തോളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി.
വട്ടേനാട് ഗവ. എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ എൻലൈറ്റ് കോഡിനേറ്റർ ഡോ കെ രാമചന്ദ്രൻ അധ്യക്ഷനായി.ചടങ്ങിൽ തൃത്താല എ ഇ ഒ കെ പ്രസാദ് , തൃത്താല ബി പി സി പി ദേവരാജ്,ഇൻസൈറ്റ് ഫോർ ഇന്നവേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.