പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ നാല് മുതൽ ഏഴ് വരെ നടക്കും.


 ഡി.റ്റി.പി.സിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ നാല് മുതൽ ഏഴ് വരെ.

പാലക്കാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ നാല് മുതൽ ഏഴ് വരെ നടക്കും. ഓണാഘോഷ പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിലാണ് തീരുമാനം. 


പോത്തുണ്ടി ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, പാലക്കാട് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം എന്നീ നാലു കേന്ദ്രങ്ങളിലായാണ് ഓണാഘോഷ പരിപാടികൾ നടക്കുക. യോഗത്തിൽ ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ സാരഥികളും ജില്ലാ മേധാവികളും പങ്കെടുത്തു.

Post a Comment

Previous Post Next Post