ഓണഘോഷത്തിന് മുന്നോടിയായി ലഹരികടത്ത് തടയാൻ ഹൈവേ പോലീസ് - എക്സൈസ് വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തി
കുറ്റിപ്പുറം : ഓണാഘോഷങ്ങളെ മുന്നിൽ കണ്ടു അനധികൃത മദ്യവിൽപ്പനയും ലഹരി കടത്തും തടയുന്നതിനായി കുറ്റിപ്പുറം നാഷണൽ ഹൈവേയിൽ കുറ്റിപ്പുറം എക്സൈസ് സ്ക്വാഡും ഹൈവേ പോലീസും ചേർന്ന് ശനിയാഴ്ച വൈകീട്ട് വ്യാപകമായി വാഹന പരിശോധന നടത്തി.
സംയുക്ത പരിശോധനയിൽ നിരവധി വാഹനങ്ങൾ പരിശോധിച്ചു മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർക്ക് എതിരെയും, വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശിയായ ദിലീപ് (26) എന്നിവരെ പിടികൂടി. കൂടാതെ പുകയില ഉൽപ്പന്നങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നവർക്കെതിരെയും നടപടിയെടുത്തു.
തുടർ ദിവസങ്ങളിൽ വാഹന പരിശോധനയും , പെട്രോളിംഗും കർശനമായി തുടരുമെന്ന് ഹൈവേ പോലീസും എക്സൈസും അറിയിച്ചു.
സംയുക്ത പരിശോധനയ്ക്ക് ഹൈവേ പോലീസ് സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ റഷീദ് പാറക്കൽ, സി പി ഒ പ്രവീൺ, കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ പി.എംഅഖീൽ , അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ലതീഷ്, ഗണേശൻ, പ്രിവന്റീവ് ഓഫീസർ പ്രമോദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവർ നേതൃത്വം നൽകി.