ലോക കൊതുകുദിനം: പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താലയിൽ നടന്നു.

 

ലോക കൊതുകുദിനം: പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താലയിൽ നടന്നു.


ലോക കൊതുകുദിനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താലയിൽ നടന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം നിര്‍വഹിച്ചു. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ അധ്യക്ഷനായി. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ, തുടങ്ങിയ കൊതുകുകള്‍ പരത്തുന്ന വിവിധ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കൊതുക് ദിനം ആചരിക്കുന്നത്. 

കൂടുതല്‍ തുല്യമായ ലോകത്തിനായി മലേറിയക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തുക എന്നാണ് ഇത്തവണത്തെ ലോക കൊതുക് ദിന സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഡോ.കെ.ആര്‍ വിദ്യ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ പി.വി സാജന്‍ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി.


പരിപാടിയുടെ ഭാഗമായി വട്ടേനാട് ഗവ. സ്‌കൂള്‍ മുതല്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ വരെ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. റോയല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ് മോബും ചാലിശ്ശേരി ബ്ലോക്ക് പരിധിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്ക്കരണ നാടകവും അവതിരിപ്പിച്ചു. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കമ്മുണ്ണി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചാലിശ്ശേരി ബ്ലോക്ക് പരിധിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, തൃത്താല റോയല്‍ കോളേജ്, ആസ്പയര്‍ കോളേജ് തൃത്താല, എന്‍.എസ്.എസ് കോളേജ് പറക്കുളം എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post