കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപത്തിയൊന്നാംജന്മദിനാഘോഷം ചിറക്കൽ സെന്ററിൽ സംഘടിപ്പിച്ചു


 രാജീവ് ഗാന്ധി യുവ ഇന്ത്യയുടെ ശില്പിയായിരുന്നുവെന്ന് കെ ജയശങ്കർ.

കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപത്തിയൊന്നാംജന്മദിനാഘോഷത്തിന്റെ ഭാഗമായി ചിറക്കൽ സെന്ററിൽ സംഘടിപ്പിച്ച സദ്ഭാവന ദിവസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുൻ ജില്ല പഞ്ചായത്ത് മെമ്പർ കൂടിയായ ജയശങ്കർ.

രാജ്യത്തെ ആധുനികതയിലേക്ക് നയിച്ചും, പഞ്ചായത്തീ രാജ് സംവിധാനം കൊണ്ടുവന്നും, സാധാരണക്കാരൻ്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണവും ആധുനിക ചിന്താഗതിയും ഇന്ത്യയെ എന്നും പ്രചോദിപ്പിക്കുമെന്നും മുൻ കുന്നംകുളം ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കൂടിയായ ജയശങ്കർ കൂട്ടിച്ചേർത്തു.

.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം എം അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠൻ, ബ്ലോക്ക്കോൺഗ്രസ് ഭാരവാഹികളായ എം എ അബ്ദുൾ റഷീദ്, എൻ എം റഫീഖ്, ബിജു സി ജോബ്, എൻ കെ അബ്ദുൽ മജീദ്, ബാങ്ക് വൈസ് പ്രസിഡന്റ് ജനാർദനൻ അതിയാരത്ത്‌,കെ എസ് യു ജില്ലാ സെക്രട്ടറി റാഷിദ് പെരുന്തിരുത്തി, കെ കെ ഇക്ബാൽ, സബ്രു അയ്നൂർ,പ്രഭു മൂലേപ്പാട്, റസാഖ് പെരുന്തിരുത്തി, കെ കെ രവി, സി എം ഗഫൂർ, എൻ എ റാഷിദ്, പ്രിൻസ് കാഞ്ഞിരത്തിങ്കൽ,വാസുകാഞ്ഞിരത്തിങ്കൽ,സി സി സക്കറിയ,എൻ ആർ ദേവരാജൻ, മോനുട്ടി കോട്ടോൽ, വി കെ രാജു, എൻ എ മനോഹരൻ, ശ്രീധരൻ ചിറക്കൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് നേതാക്കളും പ്രവർത്തകരും രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തി.

Post a Comment

Previous Post Next Post