കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് കൂടുതൽ സർവീസുകൾ; സൗദി എയർലൈൻസ് ഒക്ടോബർ മുതൽ


 കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് കൂടുതൽ സർവീസുകൾ; സൗദി എയർലൈൻസ് ഒക്ടോബർ മുതൽ.

കരിപ്പൂർ:കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദ, റിയാദ് സെക്ടറുകളിലേക്ക് കൂടുതൽ വിമാന സർവീസുകൾ വരുന്നു. ഒക്ടോബർ 28 മുതൽ സൗദി എയർലൈൻസ് സർവീസ് ആരംഭിക്കുന്നതോടെ പ്രവാസി യാത്രക്കാർക്ക് ആശ്വാസമാകും.

നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചതിനാൽ ടിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത് യാത്രക്കാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു.

കരിപ്പൂരിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (RESA) നിർമ്മാണം അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തിയാകുന്നതോടെ വലിയ വിമാനങ്ങൾക്ക് സർവീസ് തുടങ്ങാൻ സാധിക്കും. ഇത് ഹജ്ജ് യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കും.


കഴിഞ്ഞ തവണ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് 40,000 രൂപയോളം അധികം നൽകേണ്ടിവന്നിരുന്നു.

Post a Comment

Previous Post Next Post