ചാലിശ്ശേരിയിൽസദ്ഭാവന ദിനം ആചരിച്ചു
ചാലിശ്ശേരി:രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും നൂതന സാങ്കേതിക വിദ്യകളിലൂടെ ഇന്ത്യയെ പുരോഗതിയുടെ പാതയിൽ എത്തിച്ച നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സദ്ഭാവന ദിനം ആചരിച്ചു.
ചാലിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.വി. ഉമ്മർ മൗലവി അധ്യക്ഷനായി.
ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ബാബുനാസർ, തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ ടി.കെ. സുനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിമാരായ ഗോപിനാഥ് പാലഞ്ചേരി, ഹാഷിം അച്ചാരത്ത്, പി.എ. നൗഷാദ്, ജലീൽ നരിക്കാട്ടിൽ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രദീപ് ചെറുവാശ്ശേരി, സി.വി. മണികണ്ഠൻ, പത്മിനി എന്നിവർ പ്രസംഗിച്ചു.
ഐ.എൻ.ടി.യു.സി. പ്രവർത്തകരായ രാജു, ബാബു, മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.