കേച്ചേരിയിൽ അയൽവാസികൾ തമ്മിൽ വാക്ക് തർക്കം; ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.

കേച്ചേരിയിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഗൃഹനാഥനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പട്ടിക്കര സ്വദേശി ഊട്ടുമീത്തിൽ സുജിത്തിനെയാണ് (42) കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത‌ത്. കേച്ചേരി പട്ടിക്കര സ്വദേശി ചൂണ്ടപുരക്കൽ വീട്ടിൽ ജയചന്ദ്രനാണ് (56)കഴിഞ്ഞ ദിവസം കുത്തേറ്റത്. സംഭവത്തിൽ സുജിത്തിനെതിരെ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

Post a Comment

Previous Post Next Post