ഓസോൺ ദിനാചരണം-2025; സംസ്ഥാന തല ഉദ്ഘാടനം നടത്തി


 പ്രകൃതി സംരക്ഷണ സംഘം കേരളം ഓസോൺ ദിനാചരണം-2025 സംസ്ഥാന തല ഉദ്ഘാടനം അക്കിക്കാവ് പി.എസ്.എം.ഡെന്റൽകോളേജ് യൂണിയന്റെ സഹകരണത്തോടെ കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സി.വി.മധു ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ഹരിശങ്കർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം മുഖ്യാതിഥിയായി.

Post a Comment

Previous Post Next Post