കസ്റ്റഡി മർദ്ദനം; കുറ്റക്കാരായ പോലീസുദ്യോഗസ്ഥ രെ സർവീസിൽ നിന്നു പുറത്താക്കണം; കെ മുരളീധരൻ


കുന്നംകുളം കസ്റ്റഡി മർദ്ദനം; കുറ്റക്കാരായ പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്നു പുറത്താക്കുന്നത് വരെ പാർട്ടിയും മുന്നണിയും സമരവുമായി മുന്നോട്ടുപോകുമെന്ന് കെ പി സി സി മുൻ പ്രസിഡന്റും മുൻ എം പിയുമായ കെ മുരളീധരൻ. യൂത്ത് കോൺഗ്രസ് ചൊവന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ് സുജിത്തിനെ വീട്ടിൽ എത്തി സന്ദർശിച്ച ശേഷം തുടർന്ന് സി സി ടി വിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭക്ക് അകത്തും പുറത്തും സുജിത്തിന്റെ നീതിക്കുവേണ്ടി പോരാടും.


കുറ്റക്കരായ പൊലിസുക്കാരെ ഒരു കാരണവശാലും യൂണിഫോം ഇടാൻ അനുവദിക്കില്ലെന്നും അതിനായി പാർട്ടി ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും ആദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ, ഡി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ചൊവ്വന്നൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: സി.ബി രാജീവ് ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.കെ രമേശ് നഗരസഭകൗൺസിലർ ലെബീബ് ഹസ്സൻ എന്നിവർ കൂടെയുണ്ടായിരുന്നു.

Post a Comment

Previous Post Next Post