കോതമംഗലം ● മാർ തോമാ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് തീർത്ഥാടകർക്ക് എല്ലാവർഷവും നൽകി വരുന്ന നേർച്ച ഭക്ഷണത്തിനുള്ള പന്തലിന്റെ കാൽനാട്ട് കർമ്മം നടന്നു.
കോതമംഗലം മേഖലാധിപൻ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കാൽനാട്ടു കർമ്മം നിർവ്വഹിച്ചു.
വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങാമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്സിമാരായ കെ.കെ ജോസഫ്, എബി ചേലാട്ട്, വർക്കിംഗ് കമ്മറ്റിയംഗങ്ങളായ സലിം ചെറിയാൻ, ബിനോയ് തോമസ്, ബേബി തോമസ്, പി.ഐ ബേബി, ഡോ. റോയി എം. ജോർജ്, കമ്മറ്റി അഗംങ്ങൾ, വിശ്വാസികൾ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു



