തൃത്താല ബ്ലോക്ക് പഞ്ചായത്ത് ശുചിത്വോത്സവം സംഘടിപ്പിച്ചു.
ശുചിത്വമാണ്സേവനംഎന്നസന്ദേശമുയർത്തിപ്പിടിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ശുചിത്വോത്സവം സംഘടിപ്പിച്ചു.
പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായി.
എൽ.പി.വിഭാഗത്തിൽ നിന്ന് 106 പേരും യു.പി വിഭാഗത്തിൽ നിന്ന് 48 പേരും പങ്കെടുത്തു കൊണ്ട് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.ക്വിസ് മാസ്റ്റർ കെ പ്രശാന്ത്, ആർ.പി കെ.മഞ്ജുഷ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് മൊമൻ്റോയും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകി. വിവിധ കേന്ദ്ര ളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.മെമ്പർ എം.ടി ഗീത, സെക്രട്ടറി കെ വി ചന്ദ്രദാസ്, ജിഇഒമാരായ കെ രമ, വി.പി അനുമോദ് എന്നിവർ സംസാരിച്ചു.