കണ്ണനൂർ - സബ് സെൻ്റർ റോഡ് ഉദ്ഘാടനം ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കണ്ണനൂർ സബ് സെൻ്റർ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ . വി.പി. റജീന ഉദ്ഘാടനം ചെയ്തു. തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ജയ അദ്ധ്യക്ഷതവഹിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയാണ് കട്ട വിരിച്ച് നവീകരണം നടത്തിയത്.
ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ കൃഷ്ണകുമാർ, തൃത്താല ഗ്രാമ പഞ്ചായത്ത് മെമ്പർ ഫർഹാന ഹക്കിം തൃത്താല സർവ്വീസ് സഹകരണ ബാങ്ക് റിട്ട: സെക്രട്ടറി ജയൻ, കണി ശാഖ മന വേണു നമ്പൂതിരി വേലായുധൻ.കെ. ചെറിയ രാമൻ എന്നിവരും സംസാരിച്ചു.