തൃത്താല:കാക്കിക്കുള്ളിലെ പിണറായിസം അവസാനിപ്പിക്കണമെന്നും, കുന്നംകുളം പോലീസ് സ്റ്റേഷനിലെ മർദ്ദന സംഭവത്തിലെ പ്രതികളെ സർവ്വീസിൽ നിന്നും പുറത്താക്കി സുജിത്തിന് നീതി ഉറപ്പാക്കും വരെ കോൺഗ്രസ്സ് പോരാടുമെന്നും കെ.പി.സി.സി.നിർവ്വാഹ സമിതി അംഗം സി.വി.ബാലചന്ദ്രൻ പറഞ്ഞു. പിണറായി ഭരണത്തിൽ പോലീസുകാരെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്നും, തദ്വാര ഈ ഭരണം ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു.
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ തൃത്താല പോലീസ് സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.വി.ബാലചന്ദ്രൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വിനോദ് അധ്യക്ഷനായി
പി.വി.മുഹമ്മദാലി,പി.ബാലൻ,വി.അബ്ദുള്ളകുട്ടി,ബാവമാളിയക്കൽ,പി.കെ.അപ്പുണ്ണി,പി.എ.വാഹിദ്,കെ.സെയ്തുമുഹമ്മദ്,ഇ.വി.അസീസ്,ടി.പി.അലി,എം.മണികണ്ഠൻ,സി.പി.മുഹമ്മദ്,കെ.പി.സുധീഷ്, മാനു വട്ടൊള്ളി,എസ്.ടി.നിസാർ എന്നിവർ പ്രസംഗിച്ചു.