എടപ്പാൾ : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി. നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി. അംഗം അഡ്വ. എ.എം. രോഹിത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. രവീന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെ.വി. നാരായണൻ, ചക്കൻ കുട്ടി, കരീം പോത്തനൂർ, സി.ആർ. മനോഹരൻ, വി.പി. കുഞ്ഞിമോയിദീൻ, കെ.ജി. ബെന്നി, നെട്ടത്ത് അഷറഫ്, ടി.എം. മനീഷ്, കണ്ണൻ നമ്പ്യാർ, ടി.പി. ശ്രീജിത്ത്, കെ.ജി. ബാബു, ഭാസ്കരൻ വട്ടകുളം, കെ. രാജീവ്, കാവിൽ ഗോവിന്ദൻ കുട്ടി, കെ. രാമകൃഷ്ണൻ, രഞ്ജിത്ത് തുറയാട്ടിൽ, ടി.പി. ആനന്ദൻ, ഹംസ കവുങ്ങിൽ, ബാവ കണ്ണയിൽ, അമീർ അയിലക്കാട്, അബിൻ പൊറുക്കര, മനോജ് വട്ടകുളം തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.