പെരുമ്പിലാവിൽ നിന്നും പ്ലസ്ടു വിദ്യാർത്ഥിയെ കാൺമാനില്ലെന്ന് പരാതി


പെരുമ്പിലാവിൽ നിന്നും പ്ലസ്ടു വിദ്യാർത്ഥിയെ കാൺമാനില്ലെന്ന് പരാതി.പെരുമ്പിലാവ് പരുവക്കുന്ന് റോഡിൽ വട്ടപറമ്പിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹാഷ്‌ലി (19)യെയാണ് കാണാതായത്.വീട്ടുകാർ കുന്നംകുളം പോലീസിൽ പരാതി നൽകി. അക്കിക്കാവ് റ്റി.എം. വൊക്കേഷണൽ ഹയർസെക്കന്ററി ഹാഷിനെ കാണാതാകുന്ന സമയത്ത് ഗ്രേ കളർ ടീ ഷർട്ടും, ബ്ലാക്ക് ട്രാക്ക് സ്യൂട്ട് പാന്റുമാണ് വേഷം. പെരുമ്പിലാവിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പരിശോധിച്ചപ്പോൾ കോഴിക്കോട് റോഡിലെ ബസ് സ്റ്റോപ്പ് ഭാഗത്തേക്ക് നടന്ന് പോകുന്നതായി വ്യക്തമായിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 95624 80020 എന്ന നമ്പറിലോ അറിയിക്കണം.

Post a Comment

Previous Post Next Post