അക്കികാവ് കരിക്കാട് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.


 അക്കികാവ് കരിക്കാട് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പഴഞ്ഞി റോഡിൽ കരിക്കാട് സെൻ്ററിന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ കരിക്കാട് ചോല സ്വദേശി പണിക്ക വീട്ടിൽ അലി(40)യെ നാട്ടുകാർ ചേർന്ന് കരിക്കാട് നന്മ ആംബുലൻസിൽ ആദ്യം പെരുമ്പിലാവിലെ സ്വകാര്യാശുപത്രിയിലും, പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Post a Comment

Previous Post Next Post