കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറി, പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍സുകള്‍*


 കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറി, പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍സുകള്‍*.

 യാത്രക്കാരുടെ തിരക്ക് കുത്തനെ ഉയര്‍ന്ന കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ എത്തുന്നു. സൗദി എയര്‍ലൈന്‍സ്, ആകാശ എയര്‍, ഫ്‌ലൈ 91 എന്നീ വിമാനക്കമ്പനികളാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ആകാശ എയര്‍ ഒക്ടോബര്‍ ഒന്നു മുതല്‍ മുംബൈ കോഴിക്കോട് സര്‍വീസ് ആരംഭിക്കും. സൗദി സെക്ടറിലേക്കും ആകാശ എയര്‍ സര്‍വീസ് തുടങ്ങുമെന്ന സൂചനയുണ്ട്. സൗദി എയര്‍ലൈന്‍സ് റിയാദ് കോഴിക്കോട് സര്‍വീസും ഫ്ലെ 91 കോഴിക്കോട് ഗോവ സര്‍വീസുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. നിലവില്‍ ഗോവയിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ഇല്ലാത്തതിനാല്‍ പുതിയ സര്‍വീസ് വലിയ ആശ്വാസമാകും. റിയാദിനൊപ്പം ജിദ്ദയിലേക്കും സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയുണ്ട്. ഗോവയ്ക്കു പുറമേ ലക്ഷദ്വീപിലെ അഗത്തിയിലേക്കും ഫ്ലെ 91 സര്‍വീസ് എത്താനാണ് സാധ്യത. ഒക്ടോബര്‍ 26നു ശേഷം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. സമീപകാലത്ത് ആരംഭിച്ച ലക്ഷദ്വീപ്, ക്വാലാലംപൂര്‍ സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. യാത്രി സേവ ദിനത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ മധുരവും പൂക്കളും നല്‍കി സ്വീകരിക്കുകയും കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post