തിരുമിറ്റക്കോട് പഞ്ചായത്തിലെ വാതക ശ്മശാനം ഞായർ പകൽ മൂന്നിന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും


 തിരുമിറ്റക്കോട് പഞ്ചായത്തിലെ വാതക ശ്മശാനം ഞായർ പകൽ മൂന്നിന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപയും തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപയും പഞ്ചായത്തിന്റെ 35 ലക്ഷം രൂപയും ഉൾപ്പെടെ 1.05 കോടി രൂപ വിനിയോഗിച്ചാണ് ശ്മശാനം നിർമ്മിച്ചത്. തിരുമിറ്റക്കോട് കിഴക്കേ ചാത്തന്നൂരിൽ ഒന്നര ഏക്കറിലാണ് ശ്മശാനം നിർമ്മിച്ചിരിക്കുന്നത്.

തൃത്താല മണ്ഡലത്തിലെ ഭൂരിഭാഗം ജനങ്ങളും മരണാനന്തര ക്രിയകൾക്ക് ഷൊർണൂർ, പൊന്നാനി എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്. തിരുമിറ്റക്കോട് വാതക ശ്മശാനം പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകും.

Post a Comment

Previous Post Next Post