ഇരിക്കടോ, നമുക്ക് കേൾക്കാം'ആഗോള സൗജന്യ കൗൺസിലിങ് പദ്ധതിക്ക് ശനിയാഴ്ച് തുടക്കമാവും


 ഇരിക്കടോ, നമുക്ക് കേൾക്കാം'ആഗോള സൗജന്യ കൗൺസിലിങ് പദ്ധതിക്ക് ശനിയാഴ്ച് തുടക്കമാവും

തൃശ്ശൂർ : മലയാളികൾക്കിടയിൽ ആത്മഹത്യാനിരക്ക് കൂടുന്ന സാഹചര്യത്തിൽ കേട്ട് സുഖപ്പെടുത്തൽ എന്ന ആശയവുമായി മാനസികാരോഗ്യ വിദഗ്ധരും സാമൂഹികപ്രവർത്തകരും കൈകോർക്കുന്നു. ആഗോളതലത്തിൽ സൗജന്യ കൗൺസിലിങ് സേവനം ലക്ഷ്യമിടുന്ന 'കേൾക്കാം' പദ്ധതിക്ക് ശനിയാഴ്ച തൃശ്ശൂരിൽ തുടക്കമാകുമെന്ന് 

ഫാ. ഡേവിസ് ചിറമേൽ, പ്രത്യാശ ഡയറക്ടർ ഡോ. ടി.ജെ. ജെസ്‌ന, ദീപക് ഡൊമനിക്, സൈബസ്, എം. സ്നേഹ എന്നിവർ അറിയിച്ചു.

യുകെ കേന്ദ്രമായ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30-ന് തൃശ്ശൂർ വെഡ്ഡിങ് വില്ലേജിൽ നടക്കും.

'ഇരിക്കടോ, നമുക്ക് കേൾക്കാം' എന്ന പേരി ലാണ്ലോകമെങ്ങുമുള്ള ആയിരത്തോളം സൈക്കോളജിസ്റ്റുകളും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുംസന്നദ്ധപ്രവർത്തകരും പദ്ധതിയുടെ ഭാഗമാകുന്നത്. ആത്മഹത്യാപ്രവണത, മാനസിക സമ്മർദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങ ളുള്ളവരുടെ വേദനയും വിഷാദവും കേൾക്കാൻ സമയം നൽകുകയും വേണ്ട ഇടപെടലുകളും മാർഗനിർദേശങ്ങളും നൽകുകയുമാണ് ലക്ഷ്യം.

സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ ഉദ്ഘാടനദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കും സുപ്രീംകോടതി ജസ്റ്റിസായിരുന്ന കുര്യൻ ജോസഫ്, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സഞ്ചാരിയും സംരംഭക നുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവരാ ണ് രക്ഷാധികാരികൾ.

Post a Comment

Previous Post Next Post