അമേരിക്കയുടെ ഒത്താശയോടു കൂടി ഇസ്രായേൽപലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിൽ പ്രതിഷേധിച്ചുകൊണ്ടും പൊരുതുന്ന പലസ്തീനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഡിവൈഎഫ്ഐ തൃത്താല ബ്ലോക്ക് കമ്മിറ്റി കൂറ്റനാട് സെൻററിൽ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ആർ മുരളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻ്റ് കെ എ പ്രയാൺ അധ്യക്ഷനായി
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ് , സിപിഐഎം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു
ബ്ലോക്ക് സെക്രട്ടറി ഷഫീക് സ്വാഗതവും ട്രഷറർ കെ പി അഭിലാഷ് നന്ദിയും പറഞ്ഞു.