വട്ടംകുളം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിവിധ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ബുധനാഴ്ച രാവിലെ 11ന് വട്ടംകുളം സെന്ററിൽ നടക്കും.


 വട്ടംകുളം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വിവിധ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ബുധനാഴ്ച രാവിലെ 11ന് വട്ടംകുളം സെന്ററിൽ നടക്കും. പഞ്ചായത്ത് ഓഫീസിനായി ആധുനിക സൗകര്യങ്ങളോടെ ദീർഘദൂര കാഴ്ചപ്പാടോടെ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം എ നജീബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാലി എംപി, കെ ടി ജലീൽ എംഎൽഎ എന്നിവർ നിർവഹിക്കും. വി സ്ക്വയർ, ഓഡിറ്റോറിയം കം ഷോപ്പിങ് കോംപ്ലക്സ്, കാലഞ്ചാടിക്കുന്ന് ടൂറിസം ഡെസ്റ്റിനേഷൻ, നവീകരിച്ച വട്ടംകുളം സബ് സെന്റർ, വട്ടംകുളം കുടുംബാരോഗ്യകേന്ദ്രത്തിന് അനുവദിച്ചിട്ടുള്ള ഫിസിയോ തെറാപ്പി സെന്റർ, എരുവപ്രക്കുന്ന് അങ്കണവാടി പുനർ നിർമാണം തുടങ്ങിയ പദ്ധതികളാണ് സാക്ഷാൽക്കരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി രാജേഷ്, പഞ്ചായത്തംഗം അസൈനാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു..

Post a Comment

Previous Post Next Post