നിർമ്മാണ മേഖലയിലുള്ളവരുടെ പ്രധാന സംഘടനയായ ലെൻസ്ഫെഡിന്റെ കുന്നംകുളം ഏരിയ സമ്മേളനം ഒക്ടോബർ 21 22 ദിവസങ്ങളിലായി കുന്നംകുളം ബഥനി സെൻറ് ജോൺസ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി 21 ന് നിർമ്മാണ രംഗത്തെ സാങ്കേതിക വിദ്യകളും മികച്ച നിർമ്മാണ സാമഗ്രികളും നവീന ആശയങ്ങളും ഒന്നിച്ചു ചേർന്ന *നിർമ്മാണം* എന്ന പ്രോഗ്രാം കൂടി സംഘടിപ്പിക്കുന്നുണ്ട്.വീടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ, സിവിൽ എൻജിനീയർമാർ, ആർക്കിടെക്റ്റുകൾ ,എൻജിനീയറിങ് വിദ്യാർത്ഥികൾ എന്നിവർക്കെല്ലാം ഇതിൽ പങ്കെടുക്കാം. 22ന് രാവിലെ പത്തിന് ചേരുന്ന ഏരിയ സമ്മേളനം കെ രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡൻ്റ് ബെൻസൺ വിൻസൺ അധ്യക്ഷനാകും. ലെൻസ്ഫെഡ് തൃശ്ശൂർ ജില്ലാ പ്രസിഡൻറ് ഒ വി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് നടക്കുന്ന സംഘടന സെക്ഷനിൽ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിക്കും.