പെരുന്നാളും അടിപ്പാത നിർമാണവും;ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊരട്ടി പള്ളി തിരുന്നാളിനോടനുബന്ധിച്ച് തിരക്ക് വർധിച്ചതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 12.10.2025 തിയ്യതി രാത്രി 12.00 മണി വരെയാണ് നിയന്ത്രണം.
അങ്കമാലി തൃശ്ശൂർ റൂട്ടിൽ നാഷണൽ ഹൈവേ 544 ൽ അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊരട്ടി മുതൽ മുരിങ്ങൂർ വരെയുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ട്. അങ്കമാലി ഭാഗത്തു നിന്നും വരുന്ന ചെറു വാഹനങ്ങൾ പൊങ്ങം, മംഗലശ്ശേരി, തത്തമത്ത് കവല, മാമ്പ്ര, വാളൂർ പാടം, തീരദേശ റോഡ്, കാടുകുറ്റി, മുരിങ്ങൂർ വഴി ചാലക്കുടി നാഷണൽ ഹൈവേ 544 ലേക്ക് പ്രവേശിക്കാവുന്നതാണ്.എറണാകുളം ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ അത്താണിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചെങ്ങമനാട്, കുറുമശ്ശേരി, പൂവ്വത്തുശ്ശേരി, അന്നമനട, അഷ്ടമിച്ചിറ, ആളൂർ വഴി കൊടകരയിൽ എത്തി നാഷണൽ ഹൈവേ 544 ലേക്ക് പ്രവേശിക്കാവുന്നതാണ്.തൃശ്ശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന പാസഞ്ചർ ബസുകൾ, ട്രാവലറുകൾ, ഫോർവീലർ വാഹനങ്ങൾ കൊടകര ഫ്ലൈ ഓവറിനു വടക്കു വശത്ത് നിന്നും സർവീസ് റോഡിലൂടെ കൊടകര ഫ്ലൈ ഓവറിനു അടിയിലൂടെ ആളൂർ ജംഗ്ഷനിലേയ്ക്കും, ആളൂർ ജംഗ്ഷനിൽ നിന്നും മാള വഴിയും, അല്ലെങ്കിൽ പോട്ടയിൽ നിന്നും തിരിഞ്ഞ് ആളൂർ എത്തി മാള വഴിയിലൂടെ അഷ്ടമിച്ചിറ, മാള, അന്നമനട, കുറുമശ്ശേരി വഴി അത്താണിയിൽ എത്തി നാഷണൽ ഹൈവേ 544 ലേക്ക് പ്രവേശിക്കാവുന്നതാണ്.തൃശ്ശൂർ ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുരിങ്ങൂർ ഡിവൈൻ ഫൈ ഓവർ കഴിഞ്ഞ ഉടൻ ഇടതു വശത്തേയ്ക്ക് തിരിഞ്ഞ് മേലൂർ, പാലിശ്ശേരി, മുന്നൂർപ്പള്ളി വഴി കറുകുറ്റിയിൽ എത്തി നാഷണൽ ഹൈവേ 544 ലേക്ക് പ്രവേശിക്കാവുന്നതാണ്.ഈ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ എയർപോർട്ട് ഉൾപ്പെടെയുള്ള അത്യാവശ്യ സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടവർ മതിയായ സമയത്തിനു മുൻപേ തന്നെ ഡൈവർഷൻ റൂട്ടുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യേണ്ടതാണ്.
കൂടാതെ 11.10.2025, 12.10.2025 തിയ്യതികളിൽ നടക്കുന്ന കൊരട്ടി പള്ളി പെരുന്നാളിനോടനുബന്ധിച്ച് വരുന്ന വാഹനങ്ങൾക്ക് താഴെ പറയും പ്രകാരം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
1. ചാലക്കുടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി ജംഗ്ഷനിലെത്തി MAMHS സ്കൂൾ ഗ്രൗണ്ടിലോ മദുര കോട്‌സ് ഗ്രൗണ്ടിലോ പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.
2. അങ്കമാലി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊരട്ടി ജംഗ്ഷനിലെത്തി MAMHS സ്കൂൾ ഗ്രൗണ്ടിലോ മദുര കോട്‌സ് ഗ്രൗണ്ടിലോ പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്. ഹൈവേയിൽ ബ്ലോക്ക് ഉണ്ടാകുന്നപക്ഷം JTS ജംഗ്ഷനിൽ നിന്നും കോനൂർ വഴി MAMHS സ്കൂൾ ഗ്രൗണ്ടിലോ മദുര കോട്‌സ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യാവുന്നതാണ്. കൂടാതെ അങ്കമാലി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പൊങ്ങം ചെറ്റാരിക്കൽ - വഴിച്ചാൽ വഴി വന്ന് ദേവമാത ആശുപത്രി പരിസരത്ത് വന്ന് പാർക്ക് ചെയ്യാവുന്നതാണ്.
3. അന്നമനട, കാടുകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കുലയിടം പത്തേക്കർ ഭാഗത്ത് പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.
4. ആറാംതുരുത്ത്, കുലയിടം ഭാഗം കൂടി കയറി വരുന്ന വാഹനങ്ങളും കുലയിടം മോട്ടോർ ഷെഡ് വഴി വരുന്ന വാഹനങ്ങളും കൊരട്ടി പള്ളിയുടെ തെക്കുഭാഗത്തുള്ള പുളിഞ്ചോട് ജംഗ്ഷൻ വരെ മാത്രമേ വാഹനഗതാഗതം അനുവദിക്കുകയുള്ളു.
5. മാമ്പ്ര, വെസ്റ്റ് കൊരട്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചെറ്റാരിക്കൽ-വഴിച്ചാൽ വഴി വന്ന് ദേവമാത ആശുപത്രി പരിസരത്ത് വന്ന് പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.
6. നാലുകെട്ട്, കോനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ MAMHS സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം കാൽനടയായി പള്ളിയിലേക്ക് പോകേണ്ടതാണ്.



