കുന്നംകുളം നഗരത്തിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഒറീസ സ്വദേശി പിൻ്റു (18) ആണ് മരിച്ചത്. ഇന്ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
തുടർന്ന് ബിയർ കുപ്പി പൊട്ടിച്ച് ശരീരമാസകലം കുത്തിയാണ് കൊലപ്പെടുത്തിയത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
അഞ്ചുപേർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ഒരാൾ രക്ഷപ്പെട്ടു. ഇയാൾക്കായി കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു



