ദേശീയ സരസ് മേള പാലക്കാട് തൃത്താലയിൽ ജനുവരി 2 മുതൽ 11 വരെ നടക്കും. മേളയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി എം ബി രാജേഷ് സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഏത് ചുമതലയും വിശ്വസിച്ചേൽപ്പിക്കാവുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായി കുടുംബശ്രീ മാറിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയാണ് തൃത്താലയിൽ നടക്കുന്നത്. പത്ത് ദിവസങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ലഭിക്കുന്ന 250-ലധികം വിപണന സ്റ്റാളുകള്‍ മേളയിൽ സജ്ജീകരിക്കും. കലാപരിപാടികള്‍, വിവിധ സെമിനാറുകൾ, എന്നിവയെല്ലാം മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. മേളയുടെ സംഘാടകസമിതി രൂപീകരണയോഗം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ജനങ്ങൾ സംഘാടകരായി പുതിയ മാതൃക സൃഷ്ടിക്കുന്ന ഒന്നാകണം തൃത്താല സരസ്സ് മേളയെന്നു മന്ത്രി പറഞ്ഞു.