പാവിട്ടപ്പുറത്ത് ശുചിത്വവും സൗന്ദര്യവും ഒരുക്കാൻ റേഞ്ചർ യൂണിറ്റ്.
ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ പരിസരവും പാവിട്ടപ്പുറം സെന്ററും ശുചീകരിച്ചു. പാഴ്ചെടികൾ വെട്ടിമാറ്റുകയും പൂച്ചെടികൾ നടുകയും ചെയ്തു.
ഒക്ടോബർ 2 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന വാരാഘോഷ പരിപാടികളുടെ ഭാഗമായി ഗാന്ധി ക്വിസ്, ചിത്രപ്രദർശനം, ചർച്ച, ഉപന്യാസ മത്സരം, ചിത്രരചന തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. പരിപാടി പ്രിൻസിപ്പാൾ വില്ലിങ്ട്ടൺ ഉദ്ഘാടനം ചെയ്തു. റേഞ്ചർ ലീഡർ സുവിത കെ, ഗൈഡ് ക്യാപ്റ്റൻ സുമിത ടി.എസ്., അധ്യാപകരായ സജ്‌ന എസ്, അഹമദ് പറയങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.


