തൃശൂർ ഔഷധി പഞ്ചകർമ്മ ആയൂർവ്വേദ ആശുപത്രിയിൽ ഗാന്ധി സ്മൃതി-2025 സംഘടിപ്പിച്ചു.
തൃശൂർ:പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഒയിസ്ക ഇന്റർനാഷണലിന്റെ സഹകരണത്തോടെ ഗാന്ധിയുടെ 156 മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ നടത്തിയ ഗാന്ധി സ്മൃതി ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടനം തൃശൂർ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ടി മുരളി നിർവ്വഹിച്ചു.ചടങ്ങുകൾക്ക് ഔഷധി പഞ്ചകർമ്മ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ എസ് രജിതൻ അദ്ധ്യക്ഷത വഹിച്ചു.പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോർഡിനേറ്റർ ഷാജി തോമസ് എൻ പദ്ധതിയുടെ ഭാഗമായുളള വൃക്ഷ തൈയും ബ്രോഷറും കൈമാറി. ഡോക്ടർ നസ്നീൽഫാത്തിമ, ഡോക്ടർ വൃന്ദാ പി വിനോദ്, ഡോക്ടർ ജിയ , ഡോക്ടർ കൃഷ്ണ സുനിൽ ,അസി. മാനേജർ സുധ പി എം, പ്രീത തുടങ്ങിയവർ സംസാരിച്ചു.
.



